ഗുവാഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊറോണ മൂലം ആന്തരികാവയവങ്ങളിൽ വിവിധ രോഗങ്ങള്‍ ബാധിച്ച് തരുണ്‍ ഗൊഗോയിയുടെ ആരോഗ്യം തകരാറിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തരുണ്‍ ഗൊഗോയ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. കോണ്‍ഗ്രസ് നേതാവായ തരുണ്‍ ഗൊഗോയിയെ നവംബര്‍ 2നാണ് ഗുവാഹട്ടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കടുത്ത അണുബാധമൂലം അദ്ദേഹത്തെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു.

2001 മുതല്‍ 2016 വരെ 15 വര്‍ഷം തുടര്‍ച്ചയായി അസം ഭരിച്ച മുഖ്യമന്ത്രിയാണ് തരുണ്‍ ഗൊഗോയ്. ഏറ്റവും കൂടുതല്‍ കാലം അസം ഭരിച്ച മുഖ്യമന്ത്രിയും തരുണ്‍ ഗൊഗോയിയാണ്. 6 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്, അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായിരുന്നു. 50 വർഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനായി തുടർന്നത്.
