THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം തുണിക്കടയ്ക്ക് തീയിട്ടു, നഷ്ടം 1 കോടിയുടേത്

ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം തുണിക്കടയ്ക്ക് തീയിട്ടു, നഷ്ടം 1 കോടിയുടേത്

കോഴിക്കോട്∙ ഉദ്ഘാടനത്തിന്‍റെ തൊട്ടടുത്ത ദിവസം പറമ്പില്‍ബസാറിലെ തുണിക്കടയ്ക്ക് അ‍‍ഞ്ജാതര്‍ തീയിട്ടു. ഇരുനില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.

ഇന്ന് പുലര്‍ച്ചെ 1.50ന് പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം പെട്രോൾ ഒഴിച്ച് കടയ്ക്ക് തീയിടുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ സംഘത്തെ കാണാമെങ്കിലും മുഖം വ്യക്തമല്ല. വാഹനം മലപ്പുറം റജിസ്ട്രേഷനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷുവിനോടനുബന്ധിച്ച് സ്റ്റോക്ക് ചെയ്ത വസ്ത്രശേഖരമാണ് കത്തിനശിച്ചത്. ഉടമയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments