സൻഹ: സൗദി അറേബ്യക്കു നേരെ ഹൂഥികൾ അയച്ച മൂന്നു ഡ്രോണുകൾ അറബ് സഖ്യസേന തകർത്തു. ബോംബുകളുമായെത്തിയ ഡ്രോണുകളാണ് തകർത്തതെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരേ സഖ്യസേന നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
