THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്കിന് പിന്നിലും ഇന്ത്യക്കാരി

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്കിന് പിന്നിലും ഇന്ത്യക്കാരി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഇന്ത്യന്‍ പതാകയുമായി പ്രകടനത്തില്‍ പങ്കെടുത്ത വിന്‍സന്റ് സേവ്യറിന് പുറമെ മറ്റൊരു ഇന്ത്യന്‍ സ്വദേശിയും വാര്‍ത്തകളില്‍ ഇടം നേടി. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചതിന് നേതൃത്വം നല്‍കിയാണ് വിജയ ഗദ്ദേ എന്ന ഇന്ത്യക്കാരി ശ്രദ്ദയാകര്‍ഷിച്ചത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ ശാശ്വതമായി നിര്‍ത്തിവയ്ക്കാനുള്ള നടപടിക്ക് നേതൃത്വം നല്‍കിയത് ട്വിറ്ററിന്റെ ഉന്നത അഭിഭാഷകയായ വിജയ ഗദ്ദെ ആയിരുന്നു.

ഇന്ത്യയില്‍ ജനിച്ച വിജയ ഗദ്ദെ കുട്ടിക്കാലം മുതല്‍ തന്നെ മാതാപിതാക്കളോടൊപ്പം യുഎസിലാണ് താമസം. പിതാവ് മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ ശുദ്ധീകരണശാലകളില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു. 2011ലാണ് വിജയ ട്വിറ്ററില്‍ ചേരുന്നത്. യുഎസില്‍ കലാപകാരി കളെ പ്രോത്സാഹിപ്പിക്കുന്ന കാരണത്താലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ത്തിവച്ചത്. ആദ്യമായാണ് ഒരു രാഷ്ട്രനേതാവിന്റെ അക്കൗണ്ട് ട്വിറ്റര്‍ അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments