ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ടി.വി താരത്തിന്റെ പരാതിയില്‍ പൈലറ്റിനെതിരേ കേസ്. ഓഷിവാര പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയും പൈലറ്റും സോഷ്യല്‍ മീഡിയ വഴി ചാറ്റിങ്ങും ഫോണ്‍ വഴി ബന്ധപ്പെടലും തുടര്‍ന്നു. ശേഷമാണ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചത്. ശേഷം വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പൈലറ്റ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
