അകൊലെ: മഹാരാഷ്ട്രയിലെ അകോലെയിൽ കാർ ഓടിച്ച യുവാവ് അണക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. പുനെ പിംപ്രി- ചിഞ്ച്‌വാഡിലെ വ്യാപാരി സതിഷ് ഗുലെ (34)യാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിനിങ്ങിനു പോയതാ യിരുന്നു. വഴി അറിയില്ലാത്തതിനാൽ ഗൂഗ്ള്‍ മാപ്പ് നോക്കിയാണ് കാർ ഓടിച്ചിരുന്നത്. ഗൂഗ്ള്‍ കാണിച്ച റോഡിലൂടെയുള്ള യാത്ര യാണ് അണക്കെട്ടിലും തുടർന്ന് മരണത്തിലും കലാശിച്ചത്. കാറിലെ മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും പുറത്തെടുത്തത്. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
