THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കാൻ സർക്കാർ

സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കാൻ സർക്കാർ

തിരുവനന്തപുരം: തിയറ്റർ തുറക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ ഇളവുകളുമായി സംസ്ഥാന സർക്കാർ. സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കി നൽകാൻ സർക്കാർ തീരുമാനിച്ചു. 2021 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. കൂടാതെ തീയറ്റർ അടഞ്ഞു കിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 % ഇളവ് നൽകാനും കെട്ടിട നികുതി ഒഴിവാക്കി നൽകാനും തീരുമാനമായി. അതേസമയം പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനമായത്.

adpost

നേരത്തെ ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകൾ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്ന് തീയറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

adpost

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com