THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ക്യാപ്റ്റനെ വെക്കുന്ന രീതി ഇല്ല; യുഡിഎഫില്‍ കൂട്ടായ നേതൃത്വമെന്ന് ഉമ്മൻചാണ്ടി

ക്യാപ്റ്റനെ വെക്കുന്ന രീതി ഇല്ല; യുഡിഎഫില്‍ കൂട്ടായ നേതൃത്വമെന്ന് ഉമ്മൻചാണ്ടി

പുതുപ്പള്ളി: കോൺഗ്രസിൽ നേതൃത്വം സംബന്ധിച്ച പ്രശനം ഉണ്ടായിട്ടില്ലെന്നും ക്യാപ്റ്റനെ വെക്കുന്ന രീതി യുഡിഎഫിൽ ഇല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൂട്ടായ നേതൃത്വമാണ് മുന്നണിയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. മികച്ച സ്ഥാനാർഥികളെയും യുഡിഎഫിന്‍റെ ഐക്യവും മികച്ച പ്രകടന പത്രികയും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments