THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam തിരുവനന്തപുരത്ത് ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച വൃ​ദ്ധ​ന്‍ അ​റ​സ്റ്റി​ല്‍. മു​രു​ക്കും​പു​ഴ സ്വ​ദേ​ശി വി​ക്ര​മ​ന്‍ (60) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്രകാരം മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്‍​പ​തും ഏ​ഴും വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.

അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈ​ള്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി​ക​ള്‍ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments