THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബംഗാളിൽ ബിജെപി അദ്ധ്യക്ഷനെതിരെ തൃണമൂൽ ആക്രമണം; വാഹനത്തിന് നേരെ ബോംബെറിഞ്ഞു

ബംഗാളിൽ ബിജെപി അദ്ധ്യക്ഷനെതിരെ തൃണമൂൽ ആക്രമണം; വാഹനത്തിന് നേരെ ബോംബെറിഞ്ഞു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ വീണ്ടും തൃണമൂൽ ആക്രമണം. ദിലീപ് ഘോഷിന്റെ വാഹനത്തിന് നേരെ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. കൂച്ച് ബീഹാറിൽ വൈകീട്ടോടെയായിരുന്നു സംഭവം. സിതാൽകുച്ചിയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. വഴിയരികിൽ പതിയിരുന്ന തൃണമൂൽ പ്രവർത്തകർ വാഹനത്തിന് നേരെ ബോംബുകളും കല്ലുകളും എറിയുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.

ദിലീപ് ഘോഷിന്റെ തോളിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ബിജെപി ദേശീയ നേതാവ് സയ്യിദ് ഷാനവാസ് ഹുസൈനെയും തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments