THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America വാക്സീൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ട്രംപ്

വാക്സീൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് ട്രംപ്

ഫ്ലോറിഡ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങൾ വാക്സീൻ പാസ്പോർട് സിസ്റ്റം ഉൾപ്പടെ നിർബന്ധമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെ, ‌വാക്സീൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന നിർദേശവുമായി ട്രംപ് രംഗത്തെത്തി.

എല്ലാവരും കോവിഡ് 19 വാക്സീൻ സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു, എന്നാൽ ആരെയും നിർബന്ധില്ല. രോഗപ്രതിരോധത്തിന് വാക്സീൻ ഫലപ്രദമാണ്. കോവിഡ് വാക്സീൻ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന് ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. താൻ കോവിഡ് വാക്സീൻ സ്വീകരിച്ചു. എന്നാൽ ഏതു വാക്സീനാണു സ്വീകരിച്ചതെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ബൈഡൻ ഗവൺമെന്റിന് പ്രധാനപ്പെട്ട ഒരു നിർദേശം നൽകാനുണ്ട് – നിങ്ങൾ പുതിയൊരു വാക്സീൻ കൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ ട്രംപ് വ്യക്തമാക്കി.

വാക്സീൻ പാസ്പോർട് എന്ന ആശയത്തെ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ പലരും എതിർക്കുകയാണ്. ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട്, ഫ്ലോറി‍ഡ ഗവർണർ റോണ്‍ ഡിസാന്റിസ് എന്നിവർ ഈ നീക്കത്തെ തടഞ്ഞുകൊണ്ടുള്ള നിയമനിർമാണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയനും വാക്സീൻ പാസ്പോർട്ടിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കൻ ജനതയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും അവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments