THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ട്വന്റി- 20 രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ട്വന്റി- 20 രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കൊച്ചി : എറണാകുളത്ത് ട്വന്റി- 20 രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് ഇടഞ്ഞൊട്ടിയും എറണാകുളത്ത് പ്രെഫ. ലെസ്ലി പള്ളത്തും സ്ഥാനാര്‍ത്ഥികളാകും. ഷൈനി ആന്റണിയാണ് കൊച്ചിയിലെ സ്ഥാനാര്‍ത്ഥി.

ആകെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി- 20 മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയം തൊഴിലാക്കിയവരല്ല, സ്വന്തമായി തൊഴിലുള്ളവരെയും സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും ആണ് ട്വന്റി-20 സ്ഥാനാര്‍ത്ഥികളാക്കി അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പരഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments