THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുബൈ ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞു

ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുബൈ ബുർജ് ഖലീഫയിൽ ത്രിവർണ പതാക തെളിഞ്ഞു

ദുബായ്: കോവിഡ് ദുരന്തമുഖത്തു നിൽക്കുന്ന ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ദുബൈ ബുർജ് ഖലീഫയിൽ ഇന്ത്യൻ ദേശീയ പതാക തെളിച്ചു. കോവിഡ് മൂലം പ്രയാസപ്പെട്ടു നിൽക്കുന്ന രാജ്യത്തോടുള്ള യുഎഇയുടെ ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ ബുർജ് ഖലീഫ പ്രകാശിച്ചത്.

“ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇന്ത്യയ്ക്കും അവിടുത്തെ ജനതക്കും പ്രതീക്ഷയും പ്രാർത്ഥനയും പിന്തുണയും” എന്ന് ഐക്കണിക് ടവറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് #StayStrongIndia എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് പ്രസ്താവിച്ചു. ഈ ഹാഷ്‌ടാഗ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും പ്രദർശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments