THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യ-പാക് തർക്ക പരിഹാരത്തിന് യുഎഇ മധ്യസ്ഥത വഹിക്കുന്നു

ഇന്ത്യ-പാക് തർക്ക പരിഹാരത്തിന് യുഎഇ മധ്യസ്ഥത വഹിക്കുന്നു

ഇന്ത്യ-പാക് തർക്ക പരിഹാരത്തിന് യുഎഇ മധ്യസ്ഥത വഹിക്കുമെന്ന് സ്ഥിരീകരിച്ച് മുതിർന്ന നയതന്ത്രജ്ഞൻ. ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യകരവും ക്രിയാത്മകവുമായ ബന്ധം രൂപപ്പെടുത്തുന്നതിനായാണ് ചർച്ച. കശ്മീർ വിഷയവുമായി ബന്ധപ്പെട്ടുള്ള സൈനിക സംഘർഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലേയും മുതർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ജനുവരിയിൽ ദുബായിൽ വെച്ച് രഹസ്യമായി ചർച്ച നടത്തിയിരുന്നതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയെ കുറിച്ച് അറിവുണ്ടായിരുന്നവർ ഇത് സ്ഥിരീകരിച്ചു എന്നാണ് റോയിട്ടേർസ് റിപ്പോർട്ട്. കശ്മീർ പ്രശ്നത്തിൽ സംഘർഷം കുറയ്ക്കാനും വെടിനിർത്തലിനും പരിഹാരം കാണാനും ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ യുഎഇ പ്രധാന പങ്കുവഹിച്ചതായി ബുധനാഴ്ച സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനുമായി നടത്തിയ വെർച്വൽ ചർച്ചയിൽ അംബാസഡർ യൂസഫ് അൽ ഒടൈബ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മികച്ച സൗഹൃദം ഉണ്ടാകാൻ ഇടയില്ലെങ്കിലും കുറഞ്ഞത് പ്രവർത്തനക്ഷമമായ പരസ്പരം ചർച്ച നടത്താവുന്ന തലത്തിലേക്ക് എത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് യൂസഫ് അൽ ഒടൈബ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments