THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇടതുമുന്നണി അട്ടിമറിക്ക് ശ്രമിക്കും, യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം: രമേശ് ചെന്നിത്തല

ഇടതുമുന്നണി അട്ടിമറിക്ക് ശ്രമിക്കും, യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ കണ്ട ആവേശം യുഡിഎഫ് അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണ്. എന്നാൽ ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കും. യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പിആര്‍ എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിച്ച സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയതെന്നും അത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments