ബെൽഫാസ്റ്റ്∙ മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗമായി യുകെ– യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ബെൽഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ.ടി.ജോർജിന് ഇടവകയിൽ സ്വീകരണവും അനുമോദനവും നൽകി.

അനുമോദന യോഗത്തിൽ ബിജോയി എം.ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഇടവകയ്ക്കു വേണ്ടി ഡീക്കൻ കാൽവിൻ പൂവത്തൂർ ബൊക്കെ നൽകി സ്വീകരിച്ചു. ട്രസ്റ്റി വർഗീസ് ഫിലിപ്പും സെക്രട്ടറി അനിൽ തോമസും ചേർത്ത് ഫാ.ടി.ജോർജിനെ പൊന്നാട അണിയിച്ചു.

