THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

കരുതലും ജാഗ്രതയും മുഖ്യമന്ത്രിക്കും ബാധകം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലർത്തിയില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതു. കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നതെന്ന് മുരളീധരൻ പറഞ്ഞു. ഏപ്രിൽ നാലിന് ധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം സമ്പർക്ക വിലക്ക് അനിവാര്യമാണെന്ന് പറഞ്ഞ മുരളീധരൻ മുഖ്യമന്ത്രിയുടെ ആശുപത്രിയിൽ നിന്നുള്ള മടക്കം ആഘോഷമാക്കിയതിനെയും വിമർശിച്ചു. കരുതലും ജാഗ്രതയുമെല്ലാം ഉസ്മാനും പ്രവാസികൾക്കും നാട്ടുകാർക്കും മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments