THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Keralam കേരള സര്‍വകലാശാലയിലെ 58 അധ്യാപകനിയമനങ്ങള്‍ ഹൈകോടതി റദ്ദാക്കി

കേരള സര്‍വകലാശാലയിലെ 58 അധ്യാപകനിയമനങ്ങള്‍ ഹൈകോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപകനിയമനങ്ങള്‍ ഹൈകോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണ്. സര്‍വകലാശാലയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.

വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയും മറ്റ് അധികാരികളും തുടർനടപടി എടുക്കണമെന്നു കോടതി നിർദേശിച്ചു. കേരള സർവകലാശാലയിലെ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി ഓരോ കേ‍ഡറിലും വിവിധ വകുപ്പുകളിലുള്ള അധ്യാപക ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് സംവരണ തത്വം ബാധകമാക്കി നിയമനം നടത്താൻ 2017 നവംബർ 27 നാണ് വിജ്ഞാപനമിറക്കിയത്. ഇതിനെതിരെ അപേക്ഷകരായിരുന്ന ഡോ. ജി. രാധാകൃഷ്ണ പിള്ള, ഡോ. ടി. വിജയലക്ഷ്മി, സൊസൈറ്റി ഫോർ സോഷ്യൽ സർവൈലൻസ് തുടങ്ങിയവർ നൽകിയ ഹരജികളിലാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments