THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഗ്ലോറൺ ഇവന്റിൽ സണ്ണിവെയ്ൽ മേയർ സജി ജോർജും

ഗ്ലോറൺ ഇവന്റിൽ സണ്ണിവെയ്ൽ മേയർ സജി ജോർജും

സണ്ണിവെയ്ൽ: പീഡനത്തിനിരകളാകുന്ന സ്ത്രീകൾക്ക് സഹായം നൽകുന്നതിനുള്ള ഫണ്ടു സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റർ ‘ഗ്ലോറൺ’ ഇവന്റിൽ സണ്ണിവെയ്ൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് സ്പെഷൽ എജ്യുക്കേഷൻ അധ്യാപകൻ ജസ്റ്റിൻ മാത്യുവിന്റെ നേതൃത്വത്തിൽ പങ്കെടുത്ത സെന്റ് പോൾസ് ചര്‍ച്ച് അംഗങ്ങൾക്കൊപ്പം സണ്ണിവെയ്‌ൽ മേയർ സജി ജോർജും പങ്കെടുത്തു. മേയ് എട്ടിന് ശനിയാഴ്ചയാണ് ഗ്ലോറണ്‍ പരിപാടി സംഘടിപ്പിച്ചത്.

അമേരിക്കയിൽ ഓരോ 9 സെക്കന്റിനുള്ളിൽ നടക്കുന്ന സ്ത്രീപീ‍ഡനം, കുടുംബകലഹം എന്നീ സംഭവങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കു ഫണ്ട് രൂപീകരിക്കുന്നതിനുള്ള ഈ പ്രത്യേക പരിപാടിക്ക് നിരവധി സ്പോൺസർമാർ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മേയർ സജി ജോർജ് പറഞ്ഞു. അമേരിക്കയിൽ സ്ത്രീകളിൽ മൂന്നിൽ ഒരാൾ വീതം ഗാർഹിക പീഡനത്തിനിരകളാകുന്നെന്നും അതിൽ 20 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് അധികമെന്നും കണക്കുകൾ ചൂണ്ടികാണിക്കുന്നു.

വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന 226 അംഗങ്ങൾ ഈ ഓട്ടത്തിൽ പങ്കെടുത്തതായി മേയർ പറഞ്ഞു. റോക്ക്‌വാൾ സിറ്റിയാണ് ഇവന്റ് സംഘടിപ്പിച്ചത്. മേയർ ജിം പ്രൂയ്റ്റ്, കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കെൻണ്ട കൾപെപ്പർ എന്നിവർ ഇവന്റിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടികൾക്കു ശേഷം ഫാമിലി ഫൺ പാര്‍ട്ടിയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments