ഓസ്റ്റിൻ : അമേരിക്കൻ മണ്ണിൽ മലയാളഭാഷയുടെ അഭിമാനമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്സിൻറെ കീഴിൽ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചു വരുന്ന മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി നേരിട്ട് 40 for Forty malayalam fund raising എന്ന പേരിൽ സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ടിരിക്കുന്നു . ലഭിക്കുന്ന തുകയ്ക്ക് തുല്യമായ തുക യൂണിവേഴ്സിറ്റിയും നീക്കിവെയ്ക്കും . മലയാളികളുടെ പങ്കാളിത്തവും , മലയാളികൾ എത്രമാത്രം പ്രാധാന്യത്തോടെ മാതൃഭാഷയെ കാണുന്നു എന്നുമുള്ള യൂണിവേഴ്സിറ്റിയുടെ വിലയിരുത്തൽ കൂടിയാണ് ഈ പ്രോഗ്രാം . ഫോറിൻ ലാംഗേജ് എന്ന നിലയിൽ അമേരിക്കയിൽ മലയാളം പഠിക്കുവാൻ ലോകശ്രദ്ധ നേടിയിട്ടുണ്ട് .
കേരളത്തിലെ മിടുക്കരായ മലയാള ഗവേഷക വിദ്യാർത്ഥികൾക്കായി സ്റ്റഡി എക്സ്ചേഞ്ച് പ്രോഗ്രാം ഭാവി പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മാസം ഇവിടെ താമസിച്ചു ഗവേഷണം നടത്താനുള്ള സംവിധാനം ക്രമീകരിക്കാനും പദ്ധതിയുണ്ട് . കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ സെമിനാറുകൾ , കൾച്ചറൽ ഇവൻറ് തുടങ്ങി പല കലാപരിപാടികൾ സംഘടിപ്പിക്കാനും മലയാളഭാഷയെ അമേരിക്കയിൽ കൂടുതൽ ആഘോഷമാക്കുവാനും പരിശ്രമിക്കുന്നതായി യൂണിവേഴ്സിറ്റി ഏഷ്യൻ സ്റ്റഡീസ് ചെയർ പേഴ്സൺ ഡോ . ഡൊണാൾഡ് ഡേവിസ് അറിയിച്ചു . മലയാളഭാഷയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ അമേരിക്കകാരൻ ഡോ . റോഡ്നി മോഗ് എന്ന അന്ധനായ പ്രൊഫസ്സർ കേരളത്തിൽവന്നു ഭാഷ പൂർണ്ണമായി പഠിക്കുകയും 1981 ൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിനു കീഴിൽ മലയാളഭാഷാസാഹിത്യ പഠനവിഭാഗം സ്ഥാപിക്കുകയും കാൽ നൂറ്റാണ്ടോളം ജീവശ്വാസം പോലെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു .
പതിനായിരത്തോളം മലയാള ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന വലിയൊരു ലൈബ്രറി ഡിപ്പാർട്മെന്റിനു സ്വന്തമായുണ്ടെന്നത് അത്ഭുതകരമായ സത്യമാണ് . ഡോ.മോഗിനു ശേഷം ഡോ . മാധവൻ ഉണ്ണിത്താൻ ചുമതലയേറ്റു . ആദ്യ വനിത സാനിധ്യവും ഇപ്പോൾ മലയാള വിഭാഗത്തിൻറെ നെടുംതൂണായി പ്രവർത്തിക്കുന്നതും ഡോ . ദർശന മനയത്ത് ശശിയാണ് . ഏഷ്യൻ സ്റ്റഡീസ് ഡിപ്പാര്ട്ട്മെൻറ് ചെയർ പേഴ്സണും മലയാള ഭാഷാപ്രേമിയും ശിഷ്യനുമായ ഡോ .മോഗിൻറെ ഡോ .ഡൊണാൾഡ് ഡേവിസിൻറെ അകമഴിഞ്ഞ സഹകരണം മലയാളം വിഭാഗത്തിൻറെ പുതിയ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നു .
മലയാളഭാഷയ്ക്ക് ഡോ . റോഡ് നി മോഗ് നൽകിയ സംഭാവനകൾ മുൻനിർത്തി അദ്ദേഹത്തിൻറെ പേരിൽ ഒരു എൻഡോവ്മെൻറ് സ്കോളർഷിപ്പു ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചു 40 for Forty malayalam fundraising പ്രോഗ്രാമുമായി ബന്ധപ്പെട്ട അംബാസഡർമാരുടെ മീറ്റിംഗിൽ ഡോ . ഡൊണാൾഡ് ഡേവിസ് എടുത്തു പറഞ്ഞു . മലയാള ഭാഷാസ്നേഹികളായ എല്ലാവരും ഈ ഫണ്ട് സമാഹരണ പ്രോഗ്രാമിൽ ആത്മാർഥമായി പങ്കെടുത്ത് മലയാളഭാഷയെ അമേരിക്കൻ മണ്ണിൽ വേരുറപ്പിക്കണമെന്നും വരുന്ന തലമുറയ്ക്ക് ഭാഷയുടെ വാതായനം തുറന്നു വെയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു .
എല്ലാ മലയാള സംഘടനകളും കൂട്ടായ്മകളും ഏപ്രിൽ ഏഴാം തീയതി വരെ നീളുന്ന ഈ പ്രയത്നത്തിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും പങ്കാളികളാക്കണമെന്നു യൂണിവേഴ്സിറ്റിക്കു വേണ്ടി ഡോ . ദർശന മനയത്ത് അഭ്യർത്ഥിച്ചു .കൂടുതൽ ആളുകളിലേക്ക് വാർത്തകൾ എത്തിക്കാൻ എല്ലാ മീഡിയകളും സഹകരിക്കണമെന്നും ദർശന കൂട്ടിച്ചേർത്തു .
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താം
To Donate Early & Learn More About Malayalam Fundraising ,
Click Here:
https://40for40.utexas.edu/amb/malayalam
Step 1 : Click the ” Give Early ” tap
Step 2 : Enter donation amount and fill out the page
Step 3 : Mark the ” Agree and Continue ” box and then click ” Give Early ” at the bottom of the page
Step 4 : Click ” Proceed to Payment Information ”
Step 5 : Enter payment info and click ” Pay ” to confirm donation amount
Great selection of modern and classic books waiting to be discovered. All free and available in most ereader formats. download free books https://www.sun.edu.ng/the-librarian
I have read so many posts about the blogger lovers howeverthis post is really a good piece of writing, keep it up.