THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും

വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും

തിരുവനന്തപുരം: വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക ഏഴര ലക്ഷത്തിലധികം രൂപയാകും.

ഇത്രയധികം തുക മന്ത്രിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകിയ കാലമുണ്ടാവില്ല. ശമ്പളം കയ്യയച്ചു നൽകിയ ജീവനക്കാരുമില്ല. ഇപ്പോൾ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പോകുന്നു. 92000 മുതൽ ഒരു ലക്ഷം വരെ നൽകാനാണ് തീരുമാനം. കൊവിഡ് പ്രതിരോധത്തിനു മാത്രം ഓരോ മന്ത്രിയും നൽകിയ തുക അഞ്ചര ലക്ഷത്തിലേറെ വരും. പ്രളയകാലത്ത് സാലറി കട്ടിലൂടെ സഹകരിച്ച സർക്കാർ ജീവനക്കാരും അധ്യാപകരും കൊവിഡ് കാലത്തും സർക്കാരിനൊപ്പം നിന്നു. ആറു ദിവസ ശമ്പളം വീതം അഞ്ചുമാസം ജീവനക്കാരിൽ നിന്ന് സർക്കാർ പിടിച്ചു. ഡിഎഫിൽ ഈ തുക ലയിപ്പിച്ചു നൽകാമെന്നാണ് സർക്കാർ വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments