THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബാലപീഡനം, പുരോഹിതരെ ഉടൻ നീക്കണം - പോപ്പ്

ബാലപീഡനം, പുരോഹിതരെ ഉടൻ നീക്കണം – പോപ്പ്

മിലാൻ: ബാലപീഡനം നടത്തുന്ന സഭാ പുരോഹിതർക്ക് ശിക്ഷ ഉറപ്പ് നൽകി കത്തോലിക്കാ സഭാ ചട്ടങ്ങളിൽ ഭേദഗതി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സഭാ നിയമങ്ങളിലെ ഭേദഗതിക്ക് അനുമതി നൽകിയത്. കുട്ടികൾക്ക് നേരെ നടത്തുന്ന നേരെ നടത്തുന്ന ഏതു അതിക്രമവും ലൈംഗിക പീഡന ശ്രമങ്ങളും കർശനമായ നിയമവ്യവസ്ഥയുടെ ചട്ടക്കൂട്ടിൽ കൊണ്ടുവരുമെന്നും പോപ്പ് വ്യക്തമാക്കി. ബാല പീഡനം ഒരു പുരോഹിതൻറെ ഭാഗത്തുനിന്നുണ്ടാവുക എന്നാൽ വലിയ അനീതിയാണ്. അത്തരം ആളുകളെ ഉടൻ സഭാ നേതൃത്വത്തിൽ നിന്നും പദവികളിൽ നിന്നും മാറ്റിനിർത്തി അന്വേഷണവും ശിക്ഷയും നൽകുമെന്നും പോപ് വിശദീകരിച്ചു. മനുഷ്യനെ ദ്രോഹിക്കുക, പീഡിപ്പിക്കുക എന്നത് ദൈവനിന്ദയാണ്. ബൈബിളിലെ പത്തുകൽപ്പനകളിലൊന്നായ ആറാംമത്തേതിൽ കുട്ടികളോട് കാണിക്കേണ്ട കരുണ എന്നതിനെതിരാണ് ബാലപീഡനം എന്നും പോപ്പ് ചൂണ്ടിക്കാട്ടി. സഭയുടെ കാനോൺ നിയമത്തിലെ ഏഴാം പുസ്‌കത്തിലെ 1750 വകുപ്പുകളിലെ 6-ാം ചട്ടമാണ് ഭേദഗതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments