THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സമൂഹത്തിൽ ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണ് അവർ ജീവിതത്തിലെ ഓരോ നിമിഷവും പോരാടുന്നത്; പരിഷ്‌കൃത സമൂഹം അത്...

സമൂഹത്തിൽ ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കാൻ വേണ്ടിയാണ് അവർ ജീവിതത്തിലെ ഓരോ നിമിഷവും പോരാടുന്നത്; പരിഷ്‌കൃത സമൂഹം അത് ഏറ്റെടുക്കണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ അനന്യ കുമാരി അലക്‌സിന്റെയും സുഹൃത്ത് ജിജുവിന്റെ മരണത്തിൽ ദുഃഖം അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏറെ മാനസിക പീഡനം അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങളെന്നും അവർക്ക് വേണ്ടി പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ ചൂഷണം ചെയ്യപ്പെടില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സമൂഹത്തിൽ ഒരു ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കാനാണ് അവർ ജീവിതത്തിലെ ഓരോ നിമിഷവും പോരാടുന്നത്. ആ പോരാട്ടം ഒരു പരിഷ്‌കൃത സമൂഹം ഏറ്റെടുക്കണം. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ട്. എന്നാൽ പലരും അപമാനം ഭയന്ന് അത് പുറത്തു പറയാറില്ല. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ട്രാൻസ്വുമൻ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയയ്‌ക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാർത്തകളും ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്റെ മരണ വാർത്തയും വലിയ നോവാവുകയാണ്. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്.

സമൂഹത്തിനു മുന്നിൽ തങ്ങളുടെ ഐഡന്‍റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം. ആ പോരാട്ടം ഒരു പരിഷ്‌കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments