THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news റഷ്യയിൽ 2036 വരെ അധികാരം ഉറപ്പിച്ച് പുടിൻ

റഷ്യയിൽ 2036 വരെ അധികാരം ഉറപ്പിച്ച് പുടിൻ

മോസ്‌കോ: 2036 വരെ അധികാരം ഉറപ്പിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. ഇതിനായുള്ള നിയമ ഭേദഗതിയിൽ അദ്ദേഹം ഒപ്പുവച്ചു. അടുത്ത രണ്ട് തവണകൂടെ അധികാരം ഉറപ്പിക്കുന്നതിനായി മാത്രം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെയാണ് അദ്ദേഹം പിന്തുണച്ചത്. തുടർച്ചയായി രണ്ട് വട്ടം മാത്രമാണ് പ്രസിഡന്റ് പദവിയിലിരിക്കാൻ സാധിക്കുക. നിലവിലെ റഷ്യൻ നിയമമനുസരിച്ചു 2024-ൽ അദ്ദേഹത്തിന്റെ അധികാര കാലം അവസാനിക്കുമായിരുന്നു. എന്നാൽ 2036 വരെ പുടിന്‌ പ്രസിഡന്റായി തുടരാനുള്ള കളമൊരുക്കിയാണ് റഷ്യൻ പാർലമെന്റ് ഇന്നലെ പിരിഞ്ഞത്. ഭേദഗതിയിലൂടെ ഭരണഘടനയെയും അധികാരത്തെയും ദുരുപയോഗിക്കുകയാണെന്ന് ആരോപണമുയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments