THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വൂഹാനിൽ വീണ്ടും അന്വേഷണം: WHO-യെ എതിർത്ത്​ ചൈന

വൂഹാനിൽ വീണ്ടും അന്വേഷണം: WHO-യെ എതിർത്ത്​ ചൈന

ബെയ്​ജിങ്​: കോവിഡ്​-19 ഉദ്​ഭവത്തെ കുറിച്ച്​ നിലനിൽക്കുന്ന സംശയദൂരീകരണത്തിനായി വീണ്ടും വുഹാൻ സന്ദർശിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി എതിർത്ത്​ ചൈന. വൈറസ്​ ചൈനയിലെ ലാബിൽനിന്ന്​ ചോർന്നതാണെന്ന സംശയത്തിന്​ അറുതിവരുത്താനാണ്​ സംഘം വീണ്ടും വുഹാൻ സന്ദർശിക്കണമെന്ന്​ അറിയിച്ചത്​. എന്നാൽ, വസ്​തുതക്ക്​ നിരക്കാത്തതാണെന്നും വൈറസ്​ വുഹാനിലെ ലാബിൽ നിന്നാണ്​ ചോർന്നതെന്നതിന്​ തെളിവുകളില്ലെന്നും ഇക്കാര്യം രാഷ്​ട്രീയവത്​കരിക്കരുതെന്നും ചൈന വ്യക്തമാക്കി. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ്​ ലോകത്താദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ആണ്​ കോവിഡ്​-19 ചൈന സൃഷ്​ടിച്ചതാണെന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments