THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കും: ഇ ശ്രീധരൻ

പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കും: ഇ ശ്രീധരൻ

പാലക്കാട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷവും പാലക്കാട് മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത് വികസനം സംബന്ധിച്ച ചർച്ച. രണ്ടുവർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ ഏറ്റവും മികച്ച മണ്ഡലമാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരൻ പറയുമ്പോൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ടൗൺ ഹാൾ, മോയൻസ് സ്കൂൾ ഡിജിറ്റലൈസേഷൻ തുടങ്ങി എങ്ങുമെത്താതെ പോയ പദ്ധതികളാണ് ഷാഫി പറമ്പിലിനെതിരെ വിമർശനമായി ഉയരുന്നത്.

തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകിട്ടോടെ അവസാനിക്കുമ്പോൾ, പാലക്കാട് മണ്ഡലത്തിൽ വികസനം തന്നെയാണ് പ്രധാന ചർച്ചാവിഷയം. മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച മാസ്റ്റർപ്ലാൻ ജനങ്ങൾക്കിടയിൽ വലിയ ചർച്ചാവിഷയമാണ്.

വികസന മുരടിപ്പാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ ഉയരുന്നത്. പാതി വഴിയിൽ നിലച്ച കല്വാക്കുളം ബൈപാസ്, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മമ്പറം റോഡ്, കാടുപിടിച്ചുകിടക്കുന്ന ഇന്ദിരാഗാന്ധി സ്റ്റേഡിയം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാൽ കായികതാരങ്ങൾ പ്രയാസമനുഭവിക്കുന്ന സിന്തറ്റിക് ട്രാക്ക്, പത്തുവർഷത്തിലേറെയായി നിർമ്മാണം നിലച്ചു കിടക്കുന്ന ഓപ്പൺ ഓഡിറ്റോറിയം തുടങ്ങി നിരവധി വികസന പ്രശ്നങ്ങളാണ് ഷാഫിക്കെതിരെ ഉയരുന്നത്. എന്നാൽ സർക്കാരിൻറെ അവഗണനയാണ് വികസന മുരടിപ്പിന് കാരണം എന്നാണ് ഷാഫിയുടെ മറുപടി.

അതേ സമയം സർക്കാർ ഒരു അവഗണയും കാണിച്ചിട്ടില്ല എന്നും ഷാഫിയുടെ പിടിപ്പുകേടാണ് ഇത്രയേറെ പദ്ധതികൾ സ്മാരകങ്ങളായി കിടക്കാൻ കാരണം എന്നും ഇടതുപക്ഷവും തിരിച്ച് അടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments