പുണെ : വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ വാർഷിക സമ്മേളനം തിരുവനന്തപുരത്ത്നടന്നു . കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വേദിയിലും ഓൺലൈനിലുമായി നടന്ന സമ്മേളനം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ റീജിയൻ പ്രസിഡന്റ് ഷാജി എം.മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.എസ്. ഏബ്രഹാം, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഡോ.നടയ്ക്കൽ ശശി , ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഡോ.എ.വി. അനൂപ്, സി.യു. മത്തായി , ഐസക് ജോൺ പട്ടാണി പറമ്പിൽ, തങ്കമണി ദിവാകരൻ, ഹരി നമ്പൂതിരി, റ്റി. കെ. വിജയൻ, കബീർ തീപ്പുര എന്നിവർ ആശംസകൾ നേർന്നു.
കേരളത്തിൽ നടപ്പാക്കിവരുന്ന വേൾഡ് മലയാളി കൗൺസിൽ തോമസ് മാഷ് സ്പോർട്സ് അക്കാദമി, ഭവന രഹിതർക്ക് വേണ്ടി നടപ്പാക്കുന്ന ഗ്രീൻ വില്ലേജ് പദ്ധതി, പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവർക്ക് അറുപതോളം വീട് വച്ച് നൽകുന്നതിന് രൂപം കൊടുത്ത സ്വപ്നവീട് പദ്ധതി എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി..

സ്മരണികയുടെ പ്രകാശനം ഷാജി എം.മാത്യു ,ബേബി മാത്യു സോമതീരത്തിന് കൈമാറി നിർവഹിച്ചു.

സ്പോർട്സ് അക്കാദമിക്ക് ഇന്ത്യ റീജിയൻ നൽകിയ രണ്ടു ലക്ഷം രൂപയുടെ ധനസഹായം ഗ്ലോബൽ വൈസ് പ്രസിഡന്റ് ടി .പി.വിജയൻ സ്വീകരിച്ചു.
തിരുവിതാംകൂർ പ്രൊവിൻസ് പ്രസിഡന്റ് സാം ജോസഫ് സ്വാഗതവും തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് അഡ്വ.തോമസ് സ്കറിയ നന്ദിയും പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന പതിനാറ്് പ്രൊവിൻസുകൾ ഉൾപ്പെടുന്നതാണ് ഇന്ത്യ റീജിയൻ കമ്മിറ്റി.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. നടയ്ക്കൽ ശശി ( കൊല്ലം -ചെയർ.), പോൾ ഡിക്ലോസ്( ഹരിയാണ -വൈസ് ചെയർ.),
മോഹനൻ നായർ( ഗുജറാത്ത് -വൈസ് ചെയർ.), പി.എൻ. രവി (ചെന്നൈ – പ്രസി.),
ദിനേശ് നായർ( ഗുജറാത്ത് -വൈസ് പ്രസി.),സാം വർക്കി( ഹൈദരാബാദ് -വൈസ് പ്രസി.)
ഹരിനാരായണൻ (പുണെ -ജന. സെക്ര.), തുളസീധരൻ നായർ( തിരുവനന്തപുരം -സെക്രട്ടറി)രാമചന്ദ്രൻ പേരാമ്പ്ര( കോഴിക്കോട് (- ഖജാൻജി ) ,ഗീതാ രമേശ് ( ഡൽഹി -വനിത ഫോറം പ്രസി.) എന്നിവരാണ് ഭാരവാഹികൾ