കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി പറങ്ങാംവിളയില്‍ മാത്യു വര്‍ഗീസിന്റെയും കുവൈത്ത് അദാന്‍ ഹോസപിറ്റലില്‍ നഴ്‌സായ ഷേര്‍ളി മാത്യുവിന്റെയും മകള്‍ ഷെറില്‍ മേരി മാത്യുവാണ്(23) മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സഹോദരി: അക്‌സ മേരി മാത്യു.
