കരിമണ്ണൂര്‍: അത്തിക്കല്‍ ജോസന്‍ എബ്രഹാം ഹൃദയസ്തംഭനംമൂലം നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 27 വെള്ളി ഉച്ചകഴിഞ്ഞ് 2 30 ന് സ്വവസതിയില്‍ ആരംഭിച്ചു, കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതാണ്.

പിതാവ് ജോസ് എബ്രഹാം അത്തിക്കല്‍, മാതാവ് (മാനത്തൂര്‍ കോലത്ത് കുടുംബാംഗം).
ഭാര്യ ഡാലി (കടവൂര്‍ പാറകാട്ട് കുടുംബാംഗം). മക്കള്‍: മരിയ, രതീഷ്, എബിന്‍സോ.

സഹോദരങ്ങള്‍: ട്രീസാ ബേബി ആടുകുഴിയില്‍ (യു.എസ്.എ), സ്‌റ്റെല്ല ജോസ് നെടുമരുതുംചാലില്‍ (ഡല്‍ഹി), സിസ്സി ജോര്‍ജ് മഴുവന്‍ചേരില്‍ (യു.എസ്.എ), ഡീന ജിയോ (വാഴക്കുളം).
റവ. ഡോ. റോബര്‍ട്ട് അത്തിക്കല്‍ എസ്.ജെ പിതൃസഹോദരനും, സിസ്റ്റര്‍ മേഴ്‌സി അത്തിക്കല്‍ പിതൃസഹോദരിയുമാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 8-ന് സ്വവസതിയില്‍കൊണ്ടുവരുന്നതാണ്. സംസ്‌കാരം കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ചായിരിക്കും നടത്തുക.
Livestream link:
https://youtu.be/-Mw5JGHTym4
റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്