ഹൂസ്റ്റൺ: ഇലവുംതിട്ട പുളിന്തിട്ട പരേതനായ പി.സി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (90 വയസ്) നിര്യാതയായി. പരേത ആറന്മുള തുണ്ടിയത്ത് കുടുംബാംഗമാണ്.

മക്കൾ: ചെറിയാൻ പി. ചെറിയാൻ(റോയ്), പുളിന്തിട്ട.സി. ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക അക്കൗണ്ട്സ് ട്രസ്റ്റി), ജോസ് പുളിന്തിട്ട (ഷാർജ)

മരുമക്കൾ : വത്സ ചെറിയാൻ, എമിലി ജോർജ് (ഹൂസ്റ്റൺ) ബിജു ഏബ്രഹാം (ഷാർജ)
കൊച്ചുമക്കൾ : സുമോദ്, വിനോദ്, റോഷിണി, ജെന്നി, ജെൻസി,സിന്ധ്യ, സിൻസാ, ജ്യോതി.
സ്വാതന്ത്ര്യ സമര സേനാനിയും മുൻ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റും എം എൽ എ യുമായിരുന്ന പരേതനായ അഡ്വ.പി.സി.ജോർജ്, മാർത്തോമാ സഭ മുൻ സെക്രട്ടറി പരേതനായ റവ. പി.സി ജോസഫ് എന്നിവർ ഭർതൃസഹോദരങ്ങളാണ്.
സംസ്ക്കാരശുശ്രൂഷകളും സംസ്ക്കാരവും: ഫെബ്രുവരി 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഇലന്തൂർ പുളിന്തിട്ട മാർത്തോമാ ദേവാലയത്തിൽ വച്ച് ചെന്നൈ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്
പി.സി.ജോർജ് (ഹൂസ്റ്റൺ) – 713 471 0982
റോയ് (ഇന്ത്യ)- 0091 9048792953
റിപ്പോർട്ട്: ജീമോൻ റാന്നി