തിരുവല്ല :കവിയൂർ ചിറത്തലയ്ക്കൽ അഡ്വ. രഞ്ജി ജോർജ്ജ് ചെറിയാൻ (39) നിര്യാതനായി. ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് 5മുതൽ തിരുവല്ലയിലെ കച്ചേരിപടിയിലുള്ള ഭവനത്തിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതും തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കവിയുരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകുന്നതും തുടർന്ന് ഭവനത്തിലെ ശുശ്രുഷ 2 മണിക്ക് ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം 3 p.m ന് കവിയുർ സ്ലീബാ ഓർത്തഡോകസ് ദേവാലയത്തിൽ നടക്കുന്നതുമാണ്. തിരുവല്ലയിലെ സീനിയർ അഭിഭാഷകനും കേരള ബാർ കൗൺസിൽ ഓണററി സെക്രട്ടറിയും ഓർത്തഡോക്സ് സഭ മാനേജിംഗ് കമറ്റിയംഗവുമായെ അഡ്വ. ചെറിയാൻ വർഗ്ഗീസിന്റെ മകനാണ്. മാതാവ് : വിജി.ഭാര്യ: തടിയൂർ മുണ്ടനിൽക്കുന്നതിൽ അഡ്വ.ഷിജിമോൾമാത്യു .മകൻ: ആദിത്യ ചെറിയാൻ ജോർജജ് .
