THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, December 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary ഡോ. എബ്രഹാം സുനില്‍ ലിങ്കണ്‍ (47)

ഡോ. എബ്രഹാം സുനില്‍ ലിങ്കണ്‍ (47)

ലെബക്ക്: മാര്‍ത്തോമാ സഭയുടെ മുന്‍ കൗണ്‍സില്‍ അംഗവും, നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മുന്‍ ട്രഷറാറും, അത്മായ നേതാക്കളില്‍ പ്രമുഖനും ആയിരുന്ന ഹരിപ്പാട് കാര്‍ത്തികപ്പള്ളി പാണ്ടിയാലക്കല്‍ പരേതനായ ഡോ.ജോണ്‍ പി.ലിങ്കണ്‍ന്റെ മകന്‍ ഡോ.എബ്രഹാം സുനില്‍ ലിങ്കണ്‍ (47) നിര്യാതനായി.

adpost

പ്രമുഖ ന്യുറോളജി സ്‌പെഷ്യലിസ്റ്റ് ഡോ.ആനി ലിങ്കണ്‍ ആണ് മാതാവ്. ഹ്യുസ്റ്റണിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സെന്ററില്‍ ന്യുറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസര്‍ ആയ ഡോ.ജോണ്‍ അനില്‍ ലിങ്കണ്‍ സഹോദരനും, ലീന റെയ്ച്ചല്‍ റോ (ലെബക്ക്) സഹോദരിയും ആണ്.

adpost

ഒക്ടോബര്‍ 17 ശനിയാഴ്ച്ച ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ ലെബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് (101 E 81st Street, Lubbock, Texas 79404) പൊതുദര്‍ശനവും, തുടര്‍ന്ന് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രുഷയ്ക്ക് ശേഷം റെസ്റ്റ് ഹെവന്‍ ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (5740 West 19th Street, Lubbock, TX 79407) സംസ്‌കാരം നടത്തപ്പെടുന്നതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയപ്പെട്ടാണ് സംസ്‌കാര ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ഇടവക വികാരി റവ.സോനു വര്‍ഗീസ് അറിയിച്ചു. സംസ്‌കാര ശുശ്രുഷകള്‍ Unitedmedialive.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീന റെയ്ച്ചല്‍ റോ (806 438 6051).

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com