മെരിലാന്‍ഡ്: സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ഭര്‍ത്താവ് ജോസ് പറനിലത്തിനൊപ്പം സജീവമായ ഡോ. ഷീബ പറനിലം (49) ബാള്‍ട്ടിമോറില്‍ നിര്യാതയായി. ബാള്‍ട്ടിമോര്‍ വി.എ. ഹോസ്പിറ്റലില്‍ ചീഫ് അനസ്തറ്റിസ്‌റ് ആയിരുന്നു . സി.ആര്‍.എന്‍.എ, പിഎച്ച്.ഡി, എം.ബി.എ. ബിരുദധാരിണിയാണ്. മലയാളി സമൂഹത്തില്‍ ഏറെ പ്രിയപ്പെട്ടവരാണ് ഇരുവരും. ജോസ് പറനിലം കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റായിരുന്നു.

ചാലക്കുടി തെക്കിനിയത്ത് പരേതനായ ഔസേപ്പിന്റെയും ശോശയുടെയും പുത്രിയാണ്.

മക്കള്‍: അലക്‌സ് പറനിലം, റോബിന്‍ പറനിലം.
സഹോദരര്‍: ഷാബു തെക്കിനിയത്ത്, ഷാജി തെക്കിനിയത്ത്, ഷീന കാഞ്ഞിരക്കാടന്‍.
സംസ്‌കാരം പിന്നീട്.