ഫ്‌ളോറിഡ: നിര്യാതനായ റാന്നി കരക്കാട്ട് ചെറുവാഴകുന്നേല്‍ ഡോ.സി.എ തോമസിന്റെ സംസ്‌കാരം ഒക്ടോബര്‍ 3 ശനിയാഴ്ച 4 മണിക്ക് ടാമ്പാ സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡനില്‍ നടത്തപ്പെടും.

വ്യൂയിങ് ടാമ്പാ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളിയില്‍ ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ നടത്തുവാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 3 ശനിയാഴ്ച 2 മണിക്ക് ടാമ്പാ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടും തുടര്‍ന്ന് സംസ്‌കാരം 4 മണിക്ക് ടാമ്പാ സണ്‍ സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡനില്‍. സംസ്‌കാര ശുശ്രുഷകള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യും.
ലിങ്ക് sojimediausa.com/event
വാര്‍ത്ത: എബി മക്കപ്പുഴ