തൊടുപുഴ: പ്രമുഖ സിനിമാതാരം അനിൽ പി നെടുമങ്ങാട് തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. 48 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അത്യാഹിതം.ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക്
എത്തിച്ചു

അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എത്തിയതായിരുന്നു. നാടകം, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്.ജോജു നായകനായ ‘പീസ്‘ സിനിമയുടെ ഷുട്ടിങ്ങിനായാണ് തൊടുപുഴയിലെത്തിയത്. ആഭാസം, കിസ്‌മത്. പാവാട, തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു.