മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയും നാട്ടകം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പള്ളം ഇടത്തും പടിക്കൽ പരേതനായ ഇ.കെ.തോമസിൻ്റെ(സെൻട്രൽ എക്‌സൈസ് ഇൻസ്പെക്ടർ) ഭാര്യ അമ്മിണി തോമസ് (89) നിര്യാതയായി. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന മഹിളാ പ്രസിഡണ്ടും കോട്ടയം ജില്ലാ പ്രവാസി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമാണ് വൈ. ഡബ്ല്യു.സി.എ.മുൻ പ്രസിഡണ്ടായിരുന്നു..പരേത പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കുടുംബാംഗമാണ്. മക്കൾ ഇ.റ്റി.കുര്യൻ (റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), സുനില. മരുമക്കൾ ഷേർളി കുര്യൻ(റിട്ട. പ്രിൻസിപ്പൽ, കെ.ജി.കോളജ്, പാമ്പാടി), ജേക്കബ് സഖറിയ, എണ്ണശ്ശേരി ലാ യകാര്യക്കുളം, പരുത്തുംപാറ. മൃതദേഹം വെളളിയാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശനിയാഴ്ച 2.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം കാരമൂട് സെൻ്റ.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

