THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary പാസ്റ്റര്‍ ടി.ടി. തോമസ്, ന്യു യോര്‍ക്കില്‍ നിര്യാതനായി

പാസ്റ്റര്‍ ടി.ടി. തോമസ്, ന്യു യോര്‍ക്കില്‍ നിര്യാതനായി


ന്യു യോര്‍ക്ക്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭ സീനിയര്‍ പാസ്റ്ററും മന്ദമരുതി ബഥേല്‍ ഇന്റെര്‍നാഷനല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകനുമായ മന്ദമരുതി താഴാം പള്ളത്ത് പാസ്റ്റര്‍ ടി.ടി. തോമസ്, 93, ന്യു യോര്‍ക്കില്‍ നിര്യാതനായി. ഐ.പി.സി. കീക്കൊഴൂര്‍, മന്ദമരുതി സഭകളുടെ സ്ഥപകനാണ്. മല്ലപ്പള്ളി, വലിയകാവ്, മന്ദിരം, വൈക്കം, തോന്ന്യാമല, റാന്നി-ഹെബ്രോന്‍, സഭകളിലും ശുശ്രൂഷകനായിരുന്നു. കേരളത്തിലും ന്യു യോര്‍ക്കിലുമായി 65 വര്‍ഷം ശുശൂഷകനായിരുന്നു.

adpost

ഭാര്യ: പുന്തല പഞ്ഞിപ്പുഴ കണ്ടത്തില്‍ സാറാമ്മ തോമസ്.
മക്കൾ: തോമസ് വർഗീസ്, പാസ്റ്റർ കുര്യൻ തോമസ് (ന്യൂയോർക് ബെഥേൽ ഇന്റർനാഷണൽ ചർച്, പ്രസിഡന്റ് & സീനിയർ പാസ്റ്റർ; ബെഥേൽ ഇന്റർനാഷണൽ തിയോളൊജിക്കൽ സെമിനാരി, പ്രസിഡന്റ്, ഉടുമ്പൻചോല ഐ പി സി ഏരിയ മിനിസ്റ്റർ), ജോൺ ടി. തോമസ് , വിൽ‌സൺ ടി. തോമസ്. (എല്ലാവരും യു സ് എ ).

adpost

മരുമക്കൾ: മേരിക്കുട്ടി വർഗീസ്, മോളി കുര്യൻ, സാലി ജോൺ, മേരി ടി. തോമസ് .
കൊച്ചുമക്കൾ: 9; കൊച്ചുമക്കളുടെ മക്കൾ: 9

ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 7-മുതൽ 9:30 വരെ ലോങ്ങ് ഐലൻഡിൽ Gateway World Christian Church, 502 N. Central Ave, Valley Stream-ൽ വച്ച് വ്യൂവിങ്ങും, ശനിയാഴ്ച രാവിലെ, 9-മുതൽ 10:15 വരെ ഹോം ഗോയിങ് സർവീസും തുടർന്ന് Nassau Knolls (500 Port Washington Blvd, Port Washington) സെമിത്തേരിയിൽ ശവസംസ്കാര ശുശ്രുഷയും നടക്കും.
വ്യൂവിങ്ങും, ഹോം ഗോയിങ് സർവീസും www.gjlive.us,www.harvestlive.tv കൂടിയും വീക്ഷിക്കാവുന്നതാണ്.

വാർത്ത: പാസ്റ്റർ ബാബു തോമസ് ന്യൂ യോർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com