ഫ്‌ളോറിഡ: പറത്താനത്തായ പുത്തന്‍പറമ്പില്‍ പരേതനായ കോരയുടെ മകന്‍ പി.കെ. മാത്യു (കുഞ്ഞുമോന്‍-75) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം ഫ്‌ളോറിഡയില്‍.

ഭാര്യ: ത്രേസ്യാമ്മ മാത്യു വെളിയനാട് പുലികൂട്ടില്‍ ഇടത്തിപ്പറമ്പില്‍ കുടുംബാംഗം.

മക്കള്‍: കോര മാത്യു (കുട്ടന്‍, യുഎസ്എ), അനിത, സബിത (യുഎസ്എ). മരുമക്കള്‍: ബോബി, ജോബി, ആസ്ട്രിഡ് ജനിറ്റ്‌സ മാത്യു.
പരേതന്റെ ആത്മശാന്തിക്കായി മള്ളൂശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ശനിയാഴ്ച നാലിന് വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.