ന്യൂ യോർക്ക് : പ്രസിദ്ധ ബൈബിള്‍ പ്രസംഗകനും ഫ്രണ്ട്‌സ് മിഷനറി പ്രെയര്‍ ബാന്‍ഡിന്റെ സ്ഥാപക പ്രസിഡന്റും വേള്‍ഡ് വിഷന്‍ ഇന്റര്‍നാഷനലിന്റെ വൈസ് പ്രസിഡന്റുമായിരുന്ന റവ.ഡോ. സാം ടി. കമലേശന്‍ (91) യുഎസിലെ സില്‍വെസ്റ്ററില്‍ അന്തരിച്ചു. സംസ്കാരം പിന്നീട്.

മെതഡിസ്റ്റ് സഭയിലെ പട്ടക്കാരനായി സുവിശേഷവേല ആരംഭിച്ച അദ്ദേഹം മികച്ച അധ്യാപകനായിരുന്നു. ഇംഗ്ലിഷിലും തമിഴിലുമായി ഒട്ടേറെ ക്രിസ്തീയ ഗാനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ഥിരം പ്രസംഗകനായിരുന്നു.

ഭാര്യ: പരേതയായ അഡെല ബല്‍രാജ്. മക്കള്‍: സുന്ദരരാജ് മാര്‍ക്ക് കമലേശന്‍, നിര്‍മല രൂത്ത് കമലേശന്‍, മനോഹരന്‍ പോള്‍ കമലേശന്‍.