കൊച്ചി : കേരളത്തിലെ സുഗന്ധവ്യഞ്ജനം വിദേശങ്ങളിലേക്ക കയറ്റി അയക്കാൻസിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ സി വി ജേക്കബ് അന്തരിച്ചു.

പലരും മുന്നിട്ടിറങ്ങിയപ്പോൾ അതിൽ നിന്നും വ്യത്യസ്തമായൊരു വഴിയായിരുന്നു വ്യവസായിയായ സി വി ജേക്കബ്ബ് സ്വീകരിച്ചത്. സുഗന്ധവ്യഞ്ജനങ്ങളെ മൂല്യവർദ്ധിത വസ്തുക്കളാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയെന്ന രീതിയാണ് സി വി ജേക്കബ്ബ് അവംലംബിച്ചത്.
സിന്തൈറ്റ് എന്ന കമ്പനിയുണ്ടാക്കിയാണ് സി വി ജേക്കബ്ബ് സുഗന്ധവ്യഞ്ജന വ്യവസായത്തിൽ സ്വന്തമായി ഇടമുണ്ടാക്കിയത്. ഇത് കേരളത്തിന്റെ സ്വന്തം സുഗന്ധവ്യഞ്ജനങ്ങൾ ലോകവിപണിയിൽ ഉന്നതമായ സ്ഥാനമുണ്ടാക്കാൻ സാധിച്ചു. പിന്നീട് വിദേശങ്ങളിൽ നിന്നുപോലും ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്ന രീതിയിലേക്ക് സിന്തൈറ്റിന് വളരാൻ സാധിച്ചു. ഇത് സി വി ജേക്കബ്ബ് എന്ന വ്യവസായിയുടെ ദീർഘവീക്ഷണമായിരുന്നു കേരളം കൈവരിച്ച ഈ നേട്ടത്തിനു പിന്നിൽ.
സുഗന്ധവ്യഞ്ജനത്തിൽ നിന്നുമാത്രമല്ല സത്ത് എടുക്കാവുന്ന എല്ലാ ഉൽപ്പന്നങ്ങളിൽ നിന്നും അദ്ദേഹം മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കി. മുളകിനും കരുമുളകിനും പുറമെ പൂക്കളിൽ നിന്നും ചെടികളിൽ നിന്നുപോലും സത്ത് എടുത്ത് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു.
