Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ഖത്തർ‌ അമീറുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ഖത്തർ‌ അമീറുമായി കൂടിക്കാഴ്ച നടത്തി

അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാവി സഹകരണം ശക്തമാക്കും എന്ന് മോദി വ്യക്തമാക്കി. വിവിധ മേഖലകളിൽ ബന്ധം ശക്തമാക്കുന്നത് കൂടിക്കാഴ്ചയില്‍ ചർച്ചയായി. 

രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. യുഎഇയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ക്ഷേത്രമായ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments