THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, May 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury കെ.എം.കുരുവിള നിര്യാതനായി

കെ.എം.കുരുവിള നിര്യാതനായി

ഹൂസ്റ്റൺ: നിരണം സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ നിരണം കുറിച്ചിയേത്ത് കളിയാങ്കൽ കിണറ്റുകര കെ.എം കുരുവിള (94) നിര്യാതനായി. ഭാര്യ കുമ്പനാട്‌ കുന്നുംപുറത്ത് പരേതയായ അന്നമ്മ.

മക്കൾ : കുരുവിള മാത്യൂസ് (നാഷണലിസ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ), സൂസൻ മാത്യൂസ് ( ഡോൺ ഇന്റർനാഷണൽ സ്കൂൾ, കൊച്ചി),ജോർജി കുരുവിള (ഹൂസ്റ്റൺ) അലക്സ് കുരുവിള (അബുദാബി) 

മരുമക്കൾ: റേച്ചൽ എബ്രഹാം, ബിനോദ്.പി,.മാത്യൂസ് , സിനി ആൻ കുരുവിള (ഹൂസ്റ്റൺ) മേരി കുരുവിള (അബുദാബി)

പരേതൻ മാർത്തോമാ സഭാ മണ്ഡലാംഗം,നിരണം മാരാമൺ ഭദ്രാസന കൗൺസിൽ അംഗം, സൺ‌ഡേ സ്കൂൾ സമാജം ഡിസ്‌ട്രിക്ട്    ഓർഗനൈസർ, മാനേജിങ് കമ്മിറ്റി അംഗം, സന്നദ്ധ സുവിശേഷ സംഘം മാനേജിങ് കമ്മിറ്റി അംഗം, നിരണം  വൈഎംസിഎ സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.    

സംസ്കാരം ഡിസംബർ 31 നു വ്യാഴാഴ്ച 4 മണിക്ക് നിരണം യെരുശലേം മാർത്തോമാ ദേവാലയത്തിൽ.വച്ച് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ, ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ എന്നിവരുടെ കാർമികത്വത്തിൽ നടത്തപ്പെടും.     

ഫ്രണ്ട്സ് ഓഫ്  പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ ( എഫ് പി എം സി) മുൻ  എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും സജീവ പ്രവർത്തകനുമായ ജോർജി കുരുവിളയുടെ യുടെ പിതാവിന്റെ വേർപാടിൽ    എഫ് പി എം സി പ്രസിഡണ്ട് .എബ്രഹാം തോമസ് (ബിജു) അനുശോചനം രേഖപ്പെടുത്തി. 

 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം   https://www.videostream.co.in/kuruvilla  ൽ ഉണ്ടായിരിക്കുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്ക്,

ജോർജി കുരുവിള,ഹൂസ്റ്റൺ – 832 368 6881

റിപ്പോർട്ട് : ജീമോൻ റാന്നി  

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments