THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, October 18, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obitury പുത്തൂര്‍ ചാക്കോ ജെയിംസ് (88) കാല്‍ഗറി

പുത്തൂര്‍ ചാക്കോ ജെയിംസ് (88) കാല്‍ഗറി

കാല്‍ഗറി: തൃശൂര്‍ ചാലശ്ശേരിയില്‍ , പുത്തൂര്‍ കൈദകോഡന്‍ കുടുംബാംഗമായ പുത്തൂര്‍ ചാക്കോ ജെയിംസ് (88), കാനഡയിലെ കാല്‍ഗറിയില്‍ നിര്യാതനായി .
പരേതരായ പി.സി. ചാക്കോയുടെയും, റേച്ചല്‍ ചാക്കോയുടെയും മകനായ പുത്തൂര്‍ ചാക്കോ ജെയിംസിന്റെ സഹധര്‍മ്മിണി ആയിരുന്നു നിര്യാതയായ ലീല ജെയിംസ്.

മക്കള്‍: റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ജേക്കബ് ജെയിംസ്, ഡോ. മിനി ജോര്‍ജ്.
മരുമക്കള്‍: ബീന, ജോജി.

കൊച്ചുമക്കള്‍: ജോവാന, ജോഷ്വ, റിയ, ഗ്രേസ് എന്നിവരും, ഗ്രേസി (തൃശൂര്‍), മോളി (ബാംഗ്ലൂര്‍ ) എന്നിവര്‍ സഹോദരിമാരും ആണ്.

മാര്‍ത്തോമാസഭാ അംഗമായ അദ്ദേഹം തൃശൂര്‍, ദില്ലി, പൂനെ, കാല്‍ഗറി എന്നീ ഇടവകകളില്‍ സജീവപ്രവര്‍ത്തകന്‍ ആയിരുന്നു .ഒരു ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ചാക്കോ ജെയിംസ് 1990 ല്‍ ഔദ്യോഹിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ്, ഓള്‍ ഇന്ത്യ റേഡിയോയിലും, ദൂരദര്‍ശനിലും, പൂനാ ഫിലിം & ടെലിവിഷന്‍ ഇന്‍സ്ടിട്യൂട്ടിലും വിവിധ സീനിയര്‍ തസ്തികകളില്‍സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ശവസംസ്‌കാര ക്രമീകരണ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments