തിരുവനന്തപുരം: ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മാണത്തിലെ കരാര്‍ ലഭിച്ചതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കാനായി അഞ്ച് ഐഫോണ്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെ ആരോപണം ചൂടുപിടിക്കുന്നു.
4.48 കോടി രൂപ കമ്മീഷനായും കൈപ്പറ്റിയെന്നും സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ എത്തിയത്. അതേസമയം ഈ ആരോപണം തള്ളി ചെന്നിത്തല രംഗത്തെത്തി.
തനിക്ക് ആരും മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കാണ് സമ്മാനം നല്‍കിയത്. കോണ്‍സുലേറ്റില്‍നിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെന്നുപറഞ്ഞാണ് മൊബൈല്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്കി. സ്വപ്!നാ സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ഫോണ്‍ നല്‍കിയതെന്നും ഇതിന്റെ ബില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ സന്തോഷ് ഈപ്പന് വെളിപ്പെടുത്തി.
3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറിയെന്നും സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷവും നല്‍കിയതായിട്ടാണ് യൂണിടാക് കമ്പനി പറയുന്നത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷന് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.