THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, March 2, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Politics ബാര്‍ കോഴ; മാപ്പു പറയണമെന്ന് ഉമ്മന്‍ചാണ്ടി

ബാര്‍ കോഴ; മാപ്പു പറയണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി വെളിപ്പെടുത്തല്‍ കെഎം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍കോഴ കേസില്‍ കെ.എം മാണി കുറ്റക്കാരനല്ലെന്ന് അറിയാമായിരുന്നു. നോട്ട് എണ്ണുന്ന മെഷീന്‍ കെഎം മാണിയുടെ വീട്ടിലുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമായിരുന്നു എന്നുമാണ് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുന്നത്.

അങ്ങനെ യെങ്കില്‍ കെ.എം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കെ.എം മാണി ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു.

കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് കെഎം മാണിക്കെതിരെ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യു.ഡി.എഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments