THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Religious news ശബരിമല നട നാളെ അടയ്ക്കും.

ശബരിമല നട നാളെ അടയ്ക്കും.

ഇടവമാസ പൂജകൾക്കായി ക്ഷേത്രനട മെയ് 14ന് തുറക്കും

ശബരിമല: മേടമാസ – വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട നാളെ അടയ്ക്കും. അത്താഴപൂജയ്ക്കു ശേഷം 8.50 ന് ഹരിവരാസനം പാടി 9 മണിക്ക് ആയിരിക്കും ക്ഷേത്രനട അടയ്ക്കുക. ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട മെയ് 14ന് വൈകുന്നേരം 5 മണിക്ക് തുറക്കും. മെയ് 15 മുതൽ 19 വരെയാണ് നട തുറന്നിരിക്കുക. 19 ന് രാത്രി അടയ്ക്കുന്ന തിരുനട പ്രതിഷ്ഠാദിന പൂജകൾക്കു വേണ്ടി മെയ് 22ന് വൈകുന്നേരം തുറക്കും. മെയ് 23 ന് ആണ് പ്രതിഷ്ഠാ വാർഷിക ദിനം. അന്ന് രാത്രി 9 ന് നട അടയ്ക്കും.

നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലത്തിൻ്റെയും ചുറ്റമ്പലത്തിൻ്റെയും പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള അനുഞ്ജാ കലശപൂജയും അഭിഷേകവും തിങ്കളാഴ്ച്ച രാവിലെ 8.30 ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ നിലയ്ക്കൽ ക്ഷേത്രത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങൾ, ദേവസ്വം കമ്മീഷണർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ തുടങ്ങിയവർ നിലയ്ക്കലിലെ ചടങ്ങിൽ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments