THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Social media watch അമിത്ഷാ ആരോപിച്ച ദുരൂഹ മരണം അന്വേഷിച്ച് കേരളം: സംശയത്തില്‍ രണ്ടു മരണങ്ങള്‍

അമിത്ഷാ ആരോപിച്ച ദുരൂഹ മരണം അന്വേഷിച്ച് കേരളം: സംശയത്തില്‍ രണ്ടു മരണങ്ങള്‍

(സ്‌പെഷ്യല്‍ സ്‌റ്റോറി) 

തിരുവനന്തപുരം: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ മരണം ഏതാണെന്ന അന്വേഷണത്തില്‍ കേരളം. ഡോളര്‍ കടത്തുകേസുകളുമായി ബന്ധപ്പെട്ട് ഒരു സാക്ഷി സംശയാസ്പദമായി മരിച്ചതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തിയില്ലെന്നായിരുന്നു അമിത്ഷായുടെ ആരോപണം. 

ബി.ജെ.പി വിജയയാത്രയുടെ സമാപന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇതുവരെയാരും ഉന്നയിച്ചിട്ടില്ലാത്ത ഗുരുതരമായ  ആരോപണം ഇടതു സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. അമിത്ഷാ മടങ്ങിയെങ്കിലും ആ മരണം സംബന്ധിച്ച ഊഹാപോഹങ്ങള്‍ സംസ്ഥാനത്തു വിവിധരംഗങ്ങളില്‍ അലയടിക്കുകയാണ്. ആരുടെ മരണമാണ് ആഭ്യന്തര മന്ത്രി ഉദ്ദേശിച്ചതെന്നു വ്യക്തമാക്കാന്‍ ബി.ജെ.പി നേതാക്കളും മുന്നോട്ടു വന്നിട്ടില്ല. 

അടുത്ത കാലത്ത് ഒരു മാധ്യമപ്രവര്‍ത്തകന്റേതടക്കമുള്ള സംശയകരമായ ചില  മരണങ്ങളുമായി ബന്ധപ്പെടുത്താന്‍ നോക്കിയെങ്കിലും അവയൊന്നും ഇതുമായി പൊരുത്തപ്പെടുത്താന്‍ കഴിയുന്നില്ല. സ്വര്‍ണക്കടത്തിനെപ്പറ്റി പല വെളിപ്പെടുത്തലും നടത്തിയ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വമോ മറ്റെതെങ്കിലും പാര്‍ട്ടികളോ ഇത്തരമൊരു ആരോപണം ഇതുവരെ ഉന്നയിച്ചിട്ടുമില്ല. അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെന്ന അമിത്ഷായുടെ വെളിപ്പെടുത്തലും ഇടതു സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. 

വെളിപ്പെടുത്തല്‍ നടത്തിയത് ആഭ്യന്തര മന്ത്രിയായതിനാല്‍ അത് വെറുതേ പറഞ്ഞതായിരിക്കില്ലെന്നു മാത്രമേ ബി.ജെ.പി സംസ്ഥാന നേതൃത്വം അഭിപ്രായപ്പെടുന്നുള്ളൂ. അമിത്ഷാ കേരളത്തില്‍ ഈ മാസം വീണ്ടുമെത്തുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്തുനിന്നും കാര്യമായി ആരും പ്രതികരിച്ചിട്ടില്ല. ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആ സംശയാസ്പദ മരണം ഏത് ?….

….. സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനുപിന്നില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ. വരെ അന്വേഷിച്ചതാണ്. ദുരൂഹതയില്ലെന്നാണ് കുറ്റപത്രത്തിലുള്ളതും. അതോടെ ബാലഭാസ്‌കറിന്‍െ്‌റ മരണം സംബന്ധിച്ച ദുരൂഹത ഇല്ലാതായി.

….. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍െ്‌റ സഹോദരന്‍ ഗഫൂര്‍ രണ്ടുവര്‍ഷം മുന്‍പു മരിച്ചതുമായി ബന്ധപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് ഗഫൂര്‍ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമിത്ഷാക്കു സംശയമുണ്ടെങ്കില്‍ അദ്ദേഹം അതു വ്യക്തമാക്കണമെന്ന് കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു.  

….. യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിന്റെ ആത്മഹത്യശ്രമത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന സംശയവുമുയര്‍ന്നിരുന്നു. എന്നാല്‍, അതു വെറുമൊരു ആത്മഹത്യാശ്രമം മാത്രമായതിനാല്‍ സംശയിക്കേണ്ട കാര്യമില്ലെന്ന നിഗമനത്തിലാണ് ഇടതുപക്ഷം. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments