THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, July 6, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Sports ഓസ്ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ബിസിസിഐ ചാട്ടേർഡ് വിമാന സൗകര്യം

ഓസ്ട്രേലിയൻ താരങ്ങൾക്ക് നാട്ടിലേക്ക് പോകാൻ ബിസിസിഐ ചാട്ടേർഡ് വിമാന സൗകര്യം

മുംബൈ : ഐപിഎൽ 2021 സീസൺ നിർത്തലാക്കിയതിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങിയ ഓസ്ട്രേലിയൻ താരങ്ങളെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ച ബിസിസിഐ. ഓസ്ട്രേലിയൻ താരങ്ൾക്ക് കമന്റേറ്റർമാർക്കും ഫിസിയോയ്ക്കും ചേർന്ന് പ്രത്യേക ചാർട്ടേർട്ട് വിമാനം ബിസിസിഐ ഏർപ്പാടാക്കും.

ഇന്ത്യക്ക് പുറത്ത് ശ്രീലങ്കയിലോ മറ്റേന്തെങ്കിലും യാത്ര വിലക്കില്ലാത്ത രാജ്യത്തോരണ്ടാഴ്ച ക്വാറന്റീൻ ഇരുന്ന് കോവിഡ് ഫലം നഗറ്റീവ് ലഭിച്ചതിന് ശേഷമായിരിക്കും ഓസീസ് താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുക. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല സിഇഒയായ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

താരങ്ങളും പരിശീലകരും ഫിസിയോ കമന്റേറ്ററുകളുമായി ഏകദേശം 40 പേരാണ് ഐപിഎൽ 2021ന്റെ ഭാഗമായത്. ഇതിൽ 14 പേർ ഓസീസ് താരങ്ങളാണ്. ഇവർക്കെല്ലാർക്കും കൂടിയാണ് ബിസിസിഐ നാട്ടിലേക്ക് തിരികെയെത്താൻ സൗകര്യം ഒരുക്കുന്നത്.

കോവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസി ഇന്ത്യയിലെ കോവിഡ് ക്വാറന്റീൻ കഴിഞ്ഞതിന് ശേഷമെ പോകു. പത്ത് ദിവസത്തോളെ ഹസി ഇന്ത്യയിൽ തന്നെ തുടരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments