THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Technology ആമസോണ്‍ ഇനി മലയാളത്തിലും

ആമസോണ്‍ ഇനി മലയാളത്തിലും

കൊച്ചി: മുന്‍നിര ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണ്‍ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ഇന്റര്‍ഫേസ് നവീകരിച്ചു. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകള്‍.

പ്രാദേശിക ഭാഷകള്‍ എത്തിയതോടെ ആമസോണ്‍ ഉപയോഗത്തിലെ ഭാഷാ പ്രശ്‌നത്തിന് പരിഹാരമായി. ഇതിലൂടെ അടുത്ത ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി 200മുതല്‍ 300 ദശലക്ഷം വരെ അധിക ഉപഭോക്താക്കള്‍ക്ക് ആമസോണിന്റെ ഇ – കൊമേഴ്‌സ് സേവനങ്ങള്‍ ആയാസരഹിതമായി ഉപയോഗിക്കാനായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments