തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ”അമ്മ’യില്‍ നിന്ന് പുറത്താക്കാത്ത നടപടി അധാര്‍മികമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വിഷയത്തില്‍ സുരേഷ് ഗോപിയും, മുകേഷും, ഗണേഷ് കുമാറും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളായ താരങ്ങള്‍ മറുപടി പറയണം. അമ്മയില്‍ നിന്ന് സ്ത്രീകളോരോരുത്തരായി രാജിവയ്ക്കുകയാണ്. ഡെന്മാര്ക്കില് എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന സ്ഥിതിയാണിപ്പോള്‍ സിനിമാ മേഖലയിലുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംഘടനയിലെ ചില അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വെള്ളിയാഴ്ച അമ്മയുടെ നിര്‍വാഹക സമിതി യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ യോഗം തീരുമാനിച്ചിരുന്നു.